- ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണോ ?
- ആന കൊടുത്താലും ആശ കൊടുക്കരുത്
- ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ
- ആനയെ പേടിച്ചാൽ പോരേ, ആനപ്പിണ്ടത്തെ പേടിക്കണോ ?
- ആന വായിൽ അമ്പഴങ്ങ !
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
- ആന വാ പൊളിക്കുന്നതു കണ്ടു അണ്ണാന്‍ വാ പൊളിക്കരുതു
- ആന ഉള്ളതു പറഞ്ഞാല്‍ കഞ്ഞീല്ല !!!
- ആര്‍ക്കനും വെണ്ടി ഓക്കാനിക്കുക
- ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം പക്ഷേ നാട്ടുകാരുടെ വാ മൂടിക്കെട്ടാന്‍ പറ്റുമോ??
- ആരാന്റെ പറമ്പിലെ പുല്ല് കണ്ട് പശുവിനെ വളത്തരുത്!!
- ആരാന്റമ്മയ്‌ക്ക് ഭ്രാന്തുപിടിച്ചാൽ കാണാൻ നല്ല ചേല്
ആലയ്ക്കലെ പുല്ല് പൈ തിന്നില്ല
- ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴക്കും ശിഷ്യന്
- അടി കൊള്ളാന്‍ ചെണ്ട… പണം വാങ്ങാന്‍ മാരാര
- അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും
- അഗ്രഹാരത്തിൽ പിറന്നാലും നായ് വേദമോതില്ല
- അരചനില്ലാ നാട് നരകം!!
- അഞ്ചിലേ വളയാത്തത് അമ്പതില് വളയുമോ??
- അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്
- അരിയെറിഞ്ഞാൽ ആയിരം കാക്ക!
- അളക്കുന്ന നാഴിക്കു് അരിവില അറിയാമോ
അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കില്ലുക്കാൻ മോഹം
- അമ്മയ്‌ക്ക് പ്രസവവേദന, മോൾക്ക് വീണവായന
- അമ്മയെ തല്ലിയാലും രണ്ടു പക്ഷം!!
- അസൂയക്കും കഷണ്ടിക്കും മരുന്നില്ല
- അണ്ണാന്‍ മൂത്താലും മരംകയറ്റം മറക്കുമോ!!!
- അണ്ണാൻ കുഞ്ഞും തന്നാലായത്
- അൽപ്പലാഭം പെരും ചേതം
- അറിയാത്ത പിള്ളയ്ക്കു ചൊറിയുമ്പോള്‍ അറിയും!!
- അടി തെറ്റിയാൽ ആനയും വീഴും !
- അച്ഛൻ അനപ്പുറത്തിരുന്നാൽ മോന്റെ ചന്തിയിൽ കാണുമോ തഴമ്പ് ?
- അൽപ്പന് അര്‍ഥം കിട്ടിയാൽ അര്‍ദ്ധരാത്രിക്കും കുട
- ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിപ്പുണ്ണ്
- അഞ്നമെന്നതു ഞാനറിയും അതു മഞ്ഞളുപോലെ വെളുത്തിരിക്കും!!
- അധികമായാല്‍ അമ്രുതും വിഷം!!
- അങ്ങാടിയിൽ തോറ്റതിന് അമ്മയോട്!!
- അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
- അങ്കവും കാണാം താളിയുമൊടിക്കാം
- അണ്ണാനെ മരംകയറ്റം പഠിപ്പിക്കല്ലേ
- ആലിൻകായ് പഴുത്തപ്പോൾ കാക്കയ്‌ക്ക് വായ്പ്പുണ്ണ
- അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണ്
- അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല!!
- അൽപ്പജ്ഞാനം ആപത്ത്!!
- അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും
- അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല!!
- അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുക
- അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
- കഷ്‌ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്‌തു
- കതിരിന്മേൽ വളം വയ്‌ക്കുക
- കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക !
- കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല, ഉത്തരത്തിലിരിക്കുന്നത് കിട്ടുകയും വേണം !
- കുന്തം പോയാല്‍ കുടത്തിലും തപ്പണം
- കാണം വിറ്റും ഓണം ഉണ്ണണം
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
കാറ്റുള്ളപ്പോൾ തൂറ്റണം
കാർത്തിക കഴിഞ്ഞാൽ മഴയില്ല
- കാച്ചിതിളപ്പിച്ച പാലിൽ കഴുകിയാൽ കാഞ്ഞിരകായിൻറെ കയ്പ്പു ശമിച്ചീടുമോ
- കാന്താരിമുളകെന്തിനാ അധികം
കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്
കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
- കാണം വിറ്റും ഓണം ഉണ്ണണം
കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
കപ്പചീര കൊഴുത്താൽ കപ്പൽപാമരമാകുമോ
- കാലം നോക്കി കൃഷി
- കൊല്ലക്കുടിലിൽ സൂചി വിൽക്കുക !
- കുടിക്കാത്തവൻ കുടിച്ചപ്പോൾ കുടത്തോടെ !
- കൂര വിതച്ചാൽ പൊക്കാളിയാവില്ല
- കിട്ടാത്ത മുന്തിരി പുളിക്കും
- കാടടച്ചു വെടിവെക്കുക
- കാട്ടിലെ പുലി പിടിച്ചതിനു വീട്ടിലെ പട്ടിക്ക് തല്ല്
- കൂട്ടിലിട്ട വെരുകിനെപ്പോലെ
- കാടുവെട്ടാൻ കോടാലിയുടെ സമ്മതം വേണോ
- കാട്ടുകോഴിക്കെന്തു സംക്രാന്തി
- കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി
- കാടു കാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടു കാണില്ല.
- കാടായൽ ഒരു കടുവ, വീടായാൽ ഒരു കാർന്നോർ
- കടുകുമണിയില്‍ ഒളിക്കുക!!
- കൂനിന്മേൽ കുരു
- കുന്തം പോയാൽ കുടത്തിലും തപ്പണം
- കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും
- കുരക്കുന്ന പട്ടി കടിക്കില്ല
- കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ല
- കുറുന്തോട്ടിക്കും വാതമോ!! !
- കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും
- കാണാൻ പോകുന്ന പൂരം പറഞ്ഞറിയണോ ?
- കണ്ണില്‍ കൊള്ളാനുള്ളതു പുരികത്തു കൊണ്ടു!!
- കണ്ണില്ലാത്തപ്പഴേ കണ്ണിന്റെ വിലയറിയൂ!!
- കാക്കയ്‌ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
- കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
- കുളിപ്പിച്ചാലും പന്നി ചേറ്റിൽ
കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്
- കാക്കക്കാലില്‍ നിന്നും പരുന്തിന്‍ക്കാലിലേക്ക്॥
- കാല്‍ പണം കൊടുത്ത് കൊട്ടാന്‍ പറഞ്ഞിട്ട്അരപ്പണം കൊടുത്തിട്ടും കൊട്ടു നിര്‍ത്തുന്നില്ലല്ലോ
- കറിയുടെ സ്വാദു് തവിയറിയില്ല
- കൊക്കെത്ര കുളം കണ്ടതാ ?
കയ്യാലപ്പുറത്തെ തേങ്ങപോലെ
- കടലില്‍ കായം കലക്കരുതു।!!
- കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
- കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ
- കാക്കക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ
കുഴിയാന മദിച്ചാൽ കൊലയാന ആകുമോ
- കെട്ടാൻ പെണ്ണില്ലെന്ന് വെച്ച് പെങ്ങളെ കെട്ടാറുണ്ടോ
- കെട്ടാത്തവന് കെട്ടാത്തത്കൊണ്ട് കെട്ടിയവന് കെട്ടിയത്കൊണ്ട്
- കൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ട
- കൊച്ചി കണ്ടവനച്ചി വേണ്ടാ
കൊച്ചിലെ നുള്ളാഞ്ഞാൽ കോടാലിക്കും അറുകയില്ല
- കൊല്ലം കണ്ടവനില്ലം വേണ്ടാ
- കോഴിയ്ക്കുണ്ടോ നെല്ലും പതിരും?
- കാത്തുസൂക്ഷിച്ചൊരു കസ്‌തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി !
കേറിയിരുന്നുണ്ട് പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്ത
കോമത്തം കാട്ടിയാൽ ഭീമനാവില്ല
- കൈകൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടരുത്
- കൈവെള്ളയിലെ രോമം പറിക്കുക
- കരയുന്ന കുഞ്ഞിനേ പാലുള്ളൂ!!
- കുന്തം പോയാൽ കുടത്തിലും തപ്പണം!
- കണ്ണുപൊട്ടന്റെ മാവേലേറുപോലെ!!!
- കുറുക്കന്‍ ചത്താലും കണ്ണ് കോഴികൂട്ടില്‍!!
- കൊതിയന്റെ മുതല്‍ ഉച്ചുകുത്തും!!
- കഞ്ഞില്‍ പാറ്റ ഇടുക!!
- കണ്ണടച്ചു ഇരുട്ടാക്കുക?
- ക്ഷീരമൊള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം!!
- ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
- ഇരുന്നിട്ടു കാലുനീട്ടണം
- ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം!
- ചൊല്ലും പല്ലും പതുക്കെ മതി
- ചെമ്മീൻ തുള്ളിയാൽ മുട്ടോളം, പിന്നെ തുള്ളിയാൽ ചട്ടീലും
- ചത്ത കുഞ്ഞിന്റെ ജാതകം നോക്കരുത്!!!
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
- ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ!!
- ചുണ്ടക്ക കൊടുത്ത് വഴുതനങ്ങ വാങ്ങുക
- ചുക്കില്ലാത്ത കഷായമുണ്ടോ ?
- ചുട്ടയിലെ ശീലം ചുടല വരെ
- ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കും !
- ചെകുത്താനും കടലിനും ഇടയ്‌ക്ക്
- നാളെനാളെ നീളെനീളെ !!
- നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കരുതു!!
- നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കിളുത്താല്‍ അതും ഒരു തണല്!!
- നിറകുടം തുളുമ്പില്ല!!!
- നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
- നടയ്‌ക്കൽ കൊണ്ടുപോയി കലമുടയ്‌ക്കുക
- നായ നടുക്കടലിലും നക്കിയേ കുടിക്കൂ
- നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും !
- നിത്യാഭ്യാസി ആനയെ എടുക്കും
- ഗണപതിക്കല്യാണം പോലെ!!
- ഒന്നേ ഉള്ളുവെങ്കിലും ഉലക്കക്കടിച്ചു വളര്‍ത്തണം
- ഒത്തുപിടിച്ചാല്‍ മലയും പോരും
- ഒന്നുകിൽ അച്ഛൻ അമ്മയെ കൊല്ലും, അല്ലെങ്കില്‍ അച്ഛൻ പട്ടിയിറച്ചി തിന്നും।
- ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും!!
- ഒരു വെടിക്കു രണ്ടു പക്ഷി।!!
- ഓന്തോടിയാല്‍ വേലിയോളം
- ഓന്തിനു വേലി സാക്ഷി വേലിക്കു് ഓന്തു സാക്ഷി
- ഓടുന്ന പട്ടിക്ക് ഒരു മുഴം
- ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
- ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം
- ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനുകഞ്ഞി കുമ്പിളിൽ തന്നെ !
- ഒന്നു പിഴച്ചാല്‍ മൂന്ന്!!
- ഓലപ്പാമ്പുകാട്ടുക
- ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
- ഓളം നിന്നിട്ട് കടലാടുക
- വേലി തന്നെ വിളവു തിന്നുക
- വീണിടത്തുകിടന്നുരുളുക!!
- വീണിടം വിഷ്ണുലോകം!!
- വിനാശകാലേ വിപരീത ബുദ്ധി!!
- വിദ്യാധനം സര്‍വധനാല്‍ പ്രധാനം!!
- വേണേല്‍ ചക്ക വേരിലും കായ്ക്കും
- വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും!!
- വല്ലഭന് പുല്ലും ആയുധം!!
- വേലിയില്‍ കിടന്ന പാമ്പിനെ തോളില്‍ ഇടുക
- വിത്തുഗുണം പത്തുഗുണം
- വെളുക്കാന്‍ തേച്ചതു പാണ്ടായി
- വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിത്തും പാല്
- വെട്ടാൻ വരുന്ന പോത്തിനൊടു വേദമോതരുത്!!
- വിത്തുഗുണം പത്തുഗുണം !
- വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുക !
- വേലി ചാടുന്ന പശുവിന് കോലുകൊണ്ട് മരണം !
- പണത്തിനുമേലെ പരുന്തും പറക്കുമോ ?
- പട്ടി കുരച്ചാൽ പടി തുറക്കുമോ ?
- പുകഞ്ഞ കൊള്ളി പുറത്ത്!!
- പുര കത്തുമ്പോൾ വാഴ വെട്ടുക!!
- പുത്തനച്ചി പുരപ്പുറം തൂക്കും !
- പടയെ പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തിപ്പട പന്തളത്ത് !
- പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റു !
- പാലുകൊടുത്ത കൈയ്‌ക്ക് തന്നെ കടിക്കുക
- പയ്യെത്തിന്നാല്‍ പനയും തിന്നാം
- പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറിൽ നിന്നും വരും!!
- പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ !
- പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല!!
- പാപി ചെന്നിടം പാതാളം
- പലതുള്ളിപ്പെരുവെള്ളം
- പട്ടി ചന്തയ്‌ക്ക് പോയപോലെ
- പട്ടിക്കു മീശ വന്നാൽ അമ്പട്ടനെന്തു കാര്യം?
- പട്ടിയുടെ വാല്‍ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നേരെ ആവില്ല
- പെരുമന്തന്‍ ഉണ്ണി മന്തനെ കളിയാക്കുന്നതു പൊലെ!!
- പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും!!
- പല്ലിടകുത്തി മണപ്പിക്കുക!!
- പത്തായം പെറും, ചക്കി കുത്തും, അമ്മ വെയ്‌ക്കും, ഞാനുണ്ണും!
- പല നാള്‍ കള്ളം ഒരു നാള്‍ പൊളിയും!!
- പൊന്നു കായ്ക്കുന്ന മരമായലും പുരയ്ക്കു ചാഞ്ഞാല്‍ മുറിക്കണം!!
- പൊന്നിന്‍ സൂചി ആണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു പോവും!!
- പൊന്നുരുക്കിന്നിടത്ത് പൂച്ചക്കെന്തുകാര്യം
- പൂച്ചയ്ക്കാരു മണികെട്ടും?
- പലരു കൂടിയാല്‍ പാമ്പ് ചാവില്ല
- മനസില്‍ കണ്ടതു മാനത്തു കണ്ടു!!
- മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ?
- മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണു !
- മിന്നുന്നതെല്ലാം പൊന്നല്ല
- മാങ്ങയുള്ള മാവിലെ ഏറുണ്ടാവൂ!!
- മടിയൻ മല ചുമക്കും
- മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെ
- മൂഷികസ്‌ത്രീ പിന്നെയും മൂഷികസ്‌തീയായി
- മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്‌ച്ചിട്ടിറക്കാനും വയ്യ !
- മൂത്തോർ തൻ വാക്കും മുതുനെല്ലിക്കയും ആദ്യം ചവർക്കും, പിന്നെ മധുരിക്കും !
- മുറ്റത്തെ മുല്ലക്കു മണമില്ല
- മാനം നോക്കി നടക്കരുത്!!!
- മലയോളം മോഹിച്ചാലേ കുന്നോളം കിട്ടൂ!!
- മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതു!!
- തെറിക്കുത്തരം മുറിപ്പത്തല്
- തൊണ്ടയ്‌ക്ക് പഴുത്താൽ കീഴോട്ടിറക്കാതെ പറ്റുമോ ?
- തീയില്‍ കുരുത്തതു വെയിലത്തു വാടില്ല!!
- തീയിൽ കുരുത്തതു വെയിലത്തു വാടുമോ?
- തെളിച്ച വഴിയെ നടന്നില്ലേൽ നടന്ന വഴിയെ തെളിക്കുക!!
- തേടിയ വള്ളി കാലിൽ ചുറ്റി।!!
- തന്നോളം വളർന്നാൽ തനിക്കൊപ്പം
- താഴ്ന്ന നിലത്തേ നീരോടൂ
- തള്ളചൊല്ലാ വാവല്‍ തല കിഴുക്കനാം പാട്!!
- താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ
- ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ല് എണ്ണിനോക്കരുത്!!!
- ഞാനൊന്നുമറിഞ്ഞില്ലെ രാമനാരയണാ
- ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും!!
- ഉറക്കത്തിനു പായ് വേണ്ട
- ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും
ഉണ്ണുന്ന ചോറിൽ മണ്ണിടുക
- ഉപ്പോളം വരുമോ ഉപ്പിലിട്ടതു?
- ഉള്ളിക്കു പാലൊഴിച്ചാൽ ഉൾനാറ്റം പോകുമോ
- ഉണ്ണാൻ വിളിക്കുമ്പോൾ ആശാരിക്ക് തട്ടും മുട്ടും കൂടും !
- ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
- ഉച്ചിവെച്ച കൈകൊണ്ട് ഉദകക്രിയ ചെയ്യുക
- ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക!!
- ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്‌തു, അമ്മാട്ടേക്ക് എത്തിയതുമില്ല !
- ഇഷ്‌ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം
- ഇടിവേട്ടവനെ പാമ്പു കടിച്ചു!!
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
- നിത്യഭ്യാസി ആനയെ എടുക്കും!!
- പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്!!
- ഐക്യമത്യം മഹാബലം
- എലിയെ പേടിച്ച് ഇല്ലം ചുടുക
- എലി പുന്നെല്ല് കണ്ടപോലെ !
- താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്
- തേടിയ വള്ളി കാലില്‍ ചുറ്റി
- മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം
- ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്.
- ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
- ഗോത്രമറിഞ്ഞ് പെണ്ണ് , പാത്രമറിഞ്ഞ് ഭിക്ഷ
- ഗുരുനായൂരപ്പനെ സേവിക്കുകയും വേണം കുറുന്തോട്ടി പറിക്കുകയും വേണം
- ഗുരുചഛിദ്രം മഹാനാശം
- ഗുരുക്കൽ വീണാലത്ത് ഗംഭീര വിദ്യ
- ഗുരുവാക്കിനെതിർവാക്കരുത്
- ഗുരുവിലാത്ത വിദ്യയാകാ
- ഗുരുവിലാത്ത കളരി പോലെ
ഗുരുക്കൾ നിന്നു പാത്തിയാൽ ശിഷ്യർ നടന്നു പാത്തും
ഗൗളി ഉത്തരം താങ്ങുന്നതുപൊലെ
- ഗ്രന്ഥം മൂന്നു പകർത്തീടുകിൽ മുഹൂർത്തം മൂത്രമായിടും
ഗോഹത്യക്കാരനു ബ്രഹ്മഹത്യക്കാരൻ സാക്ഷി
ഗതികെട്ടാൽ പുലി പുല്ലും തിന്നും
- സമ്പത്തു കാലത്തു തൈ പത്തു നട്ടാല്‍ ആപത്തു കാലത്തു കാ പത്ത് തിന്നാം
No comments:
Post a Comment